09:43pm 01 September 2026
NEWS
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെ.ടി. ജലീൽ
01/09/2026  06:22 PM IST
സണ്ണി ലുക്കോസ്
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെ.ടി. ജലീൽ

കാന്തപുരം എ.പി. അബൂബക്കർ മുലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെ.ടി. ജലീൽ എം.എൽ.എ. കാന്തപുരം സംസാരിച്ചത് മതശാസനകളുടെ കാര്യങ്ങളാണെന്നും, അതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതിനെ പുരോഗമനവാദികൾ എതിർക്കുന്നത് അവകാശമാണെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ലീഗിന്റെയും ഹരിതയുടെയും നിലപാടുകൾ ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലീങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവനയിറക്കിയതെന്നും അദ്ദേഹം ന്യായീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img